വാഷിംഗ്ടണ്‍- ആഴ്ചകളായി സ്വന്തം മുഖം സ്പര്‍ശിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കൊറോണ വൈറസ് തടയുന്നതിന് വിമാനങ്ങളില്‍ സ്വീകരിച്ച ശുചീകരണ നടപടികളെ കുറിച്ച് വിമാന കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിച്ച യോഗത്തിലാണ് പ്രസിഡന്റ് ട്രംപിന്റെ തമാശ.
മുഖം തൊടാത്തത് ആഴ്ചകളായെന്നും മിസ്സായെന്നുമുള്ള ട്രംപിന്റെ പരാമര്‍ശം കൂട്ടച്ചിരിപടര്‍ത്തി.
വിമാനങ്ങളില്‍ വൃത്തിക്കും വെടിപ്പിനും അണുനശീകരണത്തിനുമുള്ള നടപടികള്‍ വര്‍ധിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.