Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഞ്ചുവര്‍ഷത്തെ മോഡിയുടെ വിദേശയാത്രാ ചെലവ് 446.52 കോടി

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കഴഞ്ഞ അഞ്ചുവര്‍ഷത്തെ വിദേശ യാത്രകള്‍ക്കുള്ള ചെലവ് 446.52 കോടി രൂപയാണെന്ന് വിദേശമന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.

ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചെലവ് കൂടി ഉള്‍പ്പെടെയാണിതെന്ന് ലോക്‌സഭയില്‍ ചോദ്യത്തിനു മറുപടി നല്‍കിയ വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

2015-16 ല്‍ 121.85 കോടിയും 2016-17 ല്‍ 78.52 കോടിയും ചെലവഴിച്ചു. 2017-18 ല്‍ 99.90 കോടിയും 2018-19 ല്‍ 100.02 കോടിയുമാണ് ചെലവഴിച്ചതെന്ന് മന്ത്രി നല്‍കിയ കണക്കുകളില്‍ പറയുന്നു.

 

Latest News