വെബ്‌സൈറ്റ് പരിഷ്‌കരിക്കുന്നു; മൂന്നു ദിവസം ഇഖാമക്ക് പണമടക്കാനാവില്ല

റിയാദ്- വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസം ഇഖാമ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള ലെവിയും ലേബര്‍ കാര്‍ഡ് ചാര്‍ജും അടക്കാനാവില്ലെന്ന് മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി ഇനി തിങ്കളാഴ്ച മാത്രമേ ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങള്‍ സാധ്യമാവുകയുള്ളൂ.

മന്ത്രാലയത്തിലേക്ക് അടക്കാനുള്ള പിഴയും ഈ സമയപരിധിയില്‍ അടക്കാനാവില്ല. ലെവിയടക്കുന്നതിനും മറ്റും നേരത്തെ ഇഷ്യു ചെയ്ത സദാദ് നമ്പറുകളില്‍ വ്യാഴം മാത്രമേ പണമടക്കാനാവുകയുളളൂ.
തിങ്കളാഴ്ച പുതിയ സദാദ് നമ്പറുകള്‍ ഇഷ്യു ചെയ്യേണ്ടിവരും. ഇഖാമ കാലാവധി അവസാനിക്കാറായവരും മറ്റും നേരത്തെ ഇഷ്യു ചെയ്ത സദാദ് നമ്പറുകളില്‍ വെള്ളിയാഴ്ചക്ക് മുമ്പ് പണമടക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

 

Latest News