റിയാദ് -എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റി നാലു പതിറ്റാണ്ടിലേറെ കാലം ജോലി ചെയ്ത പാക്കിസ്ഥാനിക്ക് കമ്പനിയുടമയായ സൗദി പൗരന്റെ വക രണ്ടു ലക്ഷം റിയാലിന്റെ സ്വര്‍ണക്കട്ടി സമ്മാനം.
അല്‍ഫനാര്‍ കമ്പനി ചെയര്‍മാന്‍ എന്‍ജിനീയര്‍ അബ്ദുസ്സലാം അല്‍മുത്‌ലഖ് ആണ് തൊഴിലാളിക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി ഞെട്ടിച്ചത്. 42 വര്‍ഷമായി പാക്കിസ്ഥാനി ഈ കമ്പനിയില്‍ ജോലിക്കാരനാണ്.
രണ്ടു ലക്ഷം റിയാല്‍ വിലവരുന്ന സ്വര്‍ണ ബിസ്‌കറ്റ് വാങ്ങി ഒരു പെട്ടിയില്‍ സൂക്ഷിച്ച ശേഷം പല പെട്ടികള്‍ എന്‍ജിനീയര്‍ അബ്ദുസ്സലാം അല്‍മുത്‌ലഖ് മറ്റു ജീവനക്കാര്‍ക്കു മുന്നില്‍ വെച്ച് പാക്കിസ്ഥാനിക്ക് സമ്മാനിക്കുകയായിരുന്നു.
ഓരോ പെട്ടിയും പാക്കിസ്ഥാനി തുറന്നുനോക്കുന്നത് കണ്ട് പൊട്ടിച്ചിരിച്ച മറ്റു ജീവനക്കാര്‍ അവസാനം സുതാര്യമായ പ്ലാസ്റ്റിക് ബോക്‌സില്‍ നിന്ന് സ്വര്‍ണ ബിസ്‌കറ്റ് പുറത്തെടുത്തതോടെ ഹര്‍ഷാരവം മുഴക്കി.
തങ്ക മനസ്സിന് ഉടമയായ മനുഷ്യനുള്ള സ്വര്‍ണ സമ്മാനമാണിതെന്ന് ചടങ്ങില്‍ പ്രഖ്യാപിച്ച എന്‍ജിനീയര്‍ അബ്ദുസ്സലാം വൃദ്ധനായ പാക്കിസ്ഥാനി തൊഴിലാളിയെ അനുമോദിച്ചു.
തൊഴിലാളിക്ക് സ്വര്‍ണ ബിസ്‌കറ്റ് അടങ്ങിയ പെട്ടി സമ്മാനിക്കുന്നതിന്റെയും പാക്കിസ്ഥാനി തൊഴിലാളി ഇത് പുറത്തെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
المهندس عبد السلام المطلق رئيس مجلس ادارة شركة الفنار
— السعودية اليوم (@alsaudi_today) March 3, 2020
@alfanar_company
يهدي أحد الموظفين بالشركة (باكستاني الجنسية) سبيكة ذهب بقيمة ,200,000 ألف ريال بعد 42 سنة خدمة في الشركة.
...
صوره من صور الوفاء pic.twitter.com/Vr3mdRNL0q