ടെന്നിസിയില്‍ ശക്തമായ ചുഴലിക്കാറ്റ്;  മരിച്ചവരുടെ എണ്ണം 25 ആയി

ടെന്നിസി- യുഎസിലെ ടെന്നിസിയില്‍ ശക്തമായ ചുഴലിക്കാറ്റ്. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നു വീണു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രൈമറികള്‍ നടക്കാനിരിക്കെയാണ് ചുലഴിക്കാറ്റ് നാശം വിതച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്നു വോട്ടിംഗ് സമയം നീട്ടി വെച്ചു.നാഷ്വില്ലയിലാണു ചുഴലി മാരകമായ നാശം വിതച്ചത്. തകര്‍ന്ന കെട്ടിടങ്ങളില്‍ നാഷ്വില്ല ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Latest News