കണ്ണൂര്‍-ദമാം ഗോ എയര്‍ വിമാനം മാര്‍ച്ച് 18 വരെ റദ്ദാക്കി

കണ്ണൂര്‍- ദമാമിലേക്കും തിരിച്ച് കണ്ണൂരിലേക്കും ഇന്ന് മുതല്‍ മാര്‍ച്ച് 11 വരേയും മര്‍ച്ച് 18 വരേയുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഗോ എയര്‍ അറിയിച്ചു.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റ് വിസക്കാര്‍ക്കും സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കാരണം യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതിനാലാണ് ഗോ എയര്‍ നടപടി.

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും അറിയിച്ചിട്ടുണ്ട്.

 

Latest News