Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: സർക്കാർ ജീവനക്കാരൻ റിമാൻഡിൽ; സി.പി.എം പ്രവർത്തകൻ അടക്കം രണ്ടുപേർ ഒളിവിൽ

കൊച്ചി- പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ എറണാകളം കലക്ടറേറ്റ് ദുരന്ത നിവാരണ വിഭാഗം സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദിനെ കോടതി റിമാന്റു ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് വിഷ്ണു പ്രസാദ്. ഈ മാസം 17 വരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാന്റു ചെയ്തത്. തുടർന്ന് ഇയാളെ മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റി. പ്രതി നൽകിയ ജാമ്യാപേക്ഷ ഈ മാസം ഏഴിന് കോടതി പരിഗണിക്കും. 


ഇന്നലെയാണ് കേസിൽ വിഷ്ണു പ്രസാദിനെ  ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ വിഷ്ണുപ്രസാദിനെ വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ മഹേഷ്, സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അൻവർ എന്നിവർ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കലക്ടറേറ്റിലെ സെക്ഷൻ ക്ലാർക്കായിരുന്ന വിഷ്ണുപ്രസാദിനെ സംഭവത്തെ തുടർന്ന് സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. വിശ്വാസ വഞ്ചന, സർക്കാർ ഫണ്ട് ദുർവിനിയോഗം, ഗൂഢാലോചന, അഴിമതി എന്നീ വകുപ്പുകൾ പ്രകാരമാണ് വിഷ്ണു പ്രസാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അറസ്റ്റിലായ വിഷ്ണു പ്രസാദിനെ ഇന്നലെ കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം ഓഫീസിലെത്തിച്ച് നടത്തിയ തെളിവെടുപ്പിന്  ശേഷം വിഷ്ണു ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിലെ ഹാർഡ് ഡിസ്‌കും മറ്റും കൂടുതൽ പരിശോധക്കായി പോലീസ് കസ്റ്റഡിയിൽ എടുത്തു. അയ്യനാട് സഹകരണ ബാങ്കിന് അക്കൗണ്ടുള്ള ഫെഡറൽ ബാങ്കിലും സഹകരണ ബാങ്കിലും വിഷ്ണുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.


പ്രളയ ദുരിതാശ്വാസ ഫണ്ടിൽനിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് വിഷ്ണുപ്രസാദിനും, അൻവറിനുമെതിരെയുള്ള കേസ്. ജില്ലാ ഭരണകൂടത്തിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിൽനിന്നു പ്രളയബാധിതർക്കുള്ള ധനസഹായം അക്കൗണ്ടുകൾ വഴിയാണ് നൽകുന്നത്. കാക്കനാട് നിലംപതിഞ്ഞ മുകളിൽ താമസിക്കുന്ന സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം അൻവർ പ്രളയ ദുരിതബാധിതനല്ലാതിരുന്നിട്ടും ഇയാളുടെ പേരിൽ പത്തര ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ചതാണ് ഫണ്ട് തിരിമറി പുറംലോകം അറിയാൻ ഇടയായത്. 
2020 ജനുവരി 24 നാണ് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. പ്രളയം ബാധിക്കാത്ത അൻവറിന് ധനസഹായം ലഭിച്ചതെങ്ങനെയെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഷ്ണുപ്രസാദമടക്കമുള്ളവർ കുടുങ്ങിയത്. 

 

Latest News