റിയാദ്- കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.
സമൂഹത്തില്‍ ഭീതി പരത്തുന്നതിന് ശ്രമിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് തേടണം. സാമൂഹികമാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളിത്തം വഹിക്കാന്‍ പാടില്ല.
ക്രമസമാധാനത്തെ ബാധിക്കുന്ന പോസ്റ്റുകള്‍ തയാറാക്കുന്നതും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് സൈബര്‍ ക്രൈം നിയമം വ്യക്തമാക്കുന്നു.
ഇത്തരം കേസുകളിലെ കുറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൊറോണ വ്യാപനത്തെ കുറിച്ചും മറ്റും ചിലര്‍ സാമൂഹികമാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
അതേസമയം, സമൂഹതതില്‍ ബോധവല്‍ക്കരണത്തിനായി പ്രചരിപ്പിക്കേണ്ട വീഡിയോകളും പോസ്റ്റുകളും സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.






