Sorry, you need to enable JavaScript to visit this website.

മെറാപ്പി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ആളപായമില്ല, വിമാനത്താവളം അടച്ചു

ജക്കാര്‍ത്ത- ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ മെറാപ്പി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ജാവ ദ്വീപിലെ യോഗകാര്‍ത്ത സിറ്റി സെന്ററില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതമായി മൗണ്ട് മെറാപ്പി സ്ഥിതിചെയ്യുന്നത്.സംഭവത്തില്‍ നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആളപായമില്ല. പൊട്ടിത്തെറി ഏകദേശം എട്ട് മിനിറ്റ് നീണ്ട് നിന്നു.സ്‌ഫോടനത്തില്‍ 11 കിലോമീറ്റര്‍ ഉയരത്തില്‍ ചുടുചാരം വമിച്ചതായും രാജ്യത്തെ ഭൗമഗവേഷണ ഏജന്‍സി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ജാവ പ്രവിശ്യയിലെ അദി സുമര്‍മോ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.

Latest News