Sorry, you need to enable JavaScript to visit this website.

കേരളത്തിലെ എം.പിമാര്‍ തീവ്രവാദികളുടെ  കൂട്ടുകാര്‍-കെ. സുരേന്ദ്രന്‍

ന്യൂദല്‍ഹി- വിവാദ പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം ഭീകരവാദികളുടെ പരിശീലന കേന്ദ്രമായി മാറി എന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യയില്‍ എവിടെ കലാപമുണ്ടായാലും അതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്ക് ഉണ്ടാകും എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റില്‍ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധങ്ങള്‍ ചീറ്റി പോയെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. കൂടാതെ കേരളത്തിലെ ബിജെപി ഘടകത്തില്‍ കാതലായ മാറ്റം കൊണ്ടുവരുമെന്നും സമഗ്രമായ അഴിച്ചുപണി ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചതായും സുരേന്ദ്രന്‍ വ്യക്തമാക്കി.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ നിരവധി നേതാക്കള്‍ എത്തിര്‍പ്പ് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം അഴിച്ചുപണി വേണമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.

Latest News