രാജസ്ഥാനില്‍ നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം 

ജയ്പൂര്‍- ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം.രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മൂന്ന് പേപേരെ പിടികൂടിയെന്നും ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടുമെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം.

Latest News