വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ച് വയസ്സുകാരന്‍ പാമ്പ് കടിയേറ്റു മരിച്ചു

കൊല്ലം- വീട്ടില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരന്‍ പാമ്പ് കടിയേറ്റു മരിച്ചു. കാല്ലം പുത്തൂരിലാണ് സംഭവം. എല്‍കെജി വിദ്യാര്‍ഥി ശിവജിത്താണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ശിവജിത്തിന് പാമ്പ് കടിയേറ്റത്. തന്റെ കാലില്‍ എന്തോ കടിച്ചെന്ന് കുട്ടി അമ്മയോട് പറയുകയായിരുന്നു. അമ്മ നോക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ രണ്ട് പാടുകളും ചോരയും വരുന്നത് ശ്രദ്ധയില്‍പെട്ടു.

ഉടനെ അടുത്തുള്ള വൈദ്യനെ സമീപിച്ച ചികിത്സ തേടി തിരികെ വീട്ടിലെത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായിത്തുടങ്ങിയിരുന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News