ചെന്നൈ- കൈയും കാലും കെട്ടിയിട്ട് സഹോദരിയെ പീഡിപ്പിച്ചുവെന്ന പരാതയില്‍ പതിനഞ്ചുകാരന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. വില്ലിവാക്കത്താണു ഞെട്ടിക്കുന്ന സംഭവം. അമ്മയ്ക്കും രണ്ടാം ഭര്‍ത്താവിനുമൊപ്പമാണു യുവാവും സഹോദരിയും യുവാവും താമസിക്കുന്നത്. ഇവരുടെ അച്ഛന്‍ ഒരു വര്‍ഷത്തിലേറെയായി വേറെയാണു താമസം. 14 വയസ്സുള്ള സഹോദരിയെ
പ്രതി പല തവണ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കൈയും കാലും കെട്ടിയിട്ട ശേഷമാണു പീഡനമെന്നും പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടി സ്‌കൂളിലെ സഹപാഠിയോടു വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തായത്. തുടര്‍ന്ന്, സഹപാഠിയുടെ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.






