Sorry, you need to enable JavaScript to visit this website.

ഗോലി മാരോ: കൊല്‍ക്കത്തയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; അമിത പ്രാധാന്യം വേണ്ടെന്ന് ഗവര്‍ണര്‍

കൊല്‍ക്കത്ത- പശ്ചിമബംഗാള്‍ തലസ്ഥാനത്ത് രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന് മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിക്കെത്തിയവരാണ് ഗോലി മാരോ മുദ്രാവാക്യം മുഴക്കി പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

അതിനിടെ, ഗോലി മാരോ തുടങ്ങി പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് അമിത പ്രാധന്യം നല്‍കരുതെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കര്‍ അഭിപ്രായപ്പെട്ടു. ഇത്തരം മുദ്രാവാക്യങ്ങളെ അങ്ങനെ തന്നെ കാണണമെന്നും അമിതമായ മാധ്യമ പ്രാധാന്യം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗോലി മാരോ വിളിക്കാന്‍ ഇത് ദല്‍ഹിയില്ലെന്നും കൊല്‍ക്കത്തയാണെന്നുമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം. പ്രകോപനമുണ്ടാക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.

 

Latest News