ന്യൂദല്‍ഹി- സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ജനകീയനായ പ്രധാനമന്ത്രി നരേന്ദ്രമോഡി അതെല്ലാം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുകയാണ്.
ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന പ്രമുഖ വ്യക്തികളില്‍ ഒരാളാണ് പ്രധാനമന്ത്രി.