എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ഓഫര്‍ ചെയ്യുന്നത് 35 കോടി ; ഗുരുതര ആരോപണവുമായി ദിഗ് വിജയ് സിങ്


ഭോപ്പാല്‍- കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റാനും സര്‍ക്കാരിനെ താഴെയിറക്കാനും വേണ്ടി ബിജെപി ഓഫര്‍ ചെയ്യുന്നത് 35 കോടിരൂപയെന്ന് ദിഗ് വിജയ്‌സിങ്. ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയാകാനും നരോത്തം മിശ്ര ഉപമുഖ്യമന്ത്രിയാകാനുമാണ് ആഗ്രഹിക്കുന്നത്. പതിനഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ചപ്പോള്‍ ഖജനാവ് കൊള്ളയടിച്ചവര്‍ ഒരു എംഎല്‍എയ്ക്ക് 25 മുതല്‍ 35 കോടിരൂപാവരെയാണ് വാഗ്ദാനം ചെയ്യുന്നത്.

ആദ്യഗഡുവായി അഞ്ച് കോടിയാണ് ഇവര്‍ നല്‍കുന്നത്. രണ്ടാമത്തെ ഗഡു രാജ്യസഭാ നോമിനേഷന് ശേഷമാണ്. ബാക്കി സര്‍ക്കാരിനെ താഴെയിറക്കിയ ശേഷം നല്‍കുമെന്നുമാണ് ബിജെപിയുടെ വാഗ്ദാനമെന്ന് ദിഗ് വിജയ്‌സിങ് വ്യക്തമാക്കി. എന്നാല്‍ കര്‍ണാടകയ്ക്ക് സമാനമായി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് അദേഹം പറഞ്ഞു.
 

Latest News