12കാരിയെ ബലാല്‍സംഗം ചെയ്ത് കെട്ടിത്തൂക്കി; ഏഴ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

അസം- പന്ത്രണ്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് സംഭവം. ഗോപൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ചക്ലഗ്രാമത്തില്‍ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പന്ത്രണ്ട് കാരിയെ ഇവര്‍ വിളിച്ചുവരുത്തുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം കൊന്ന് വീടിന് സമീപത്തം വനപ്രദേശത്തിലെ മരത്തില്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവം അന്വേഷിച്ച ഗോപൂര്‍ പോലിസ് വിദ്യാര്‍ത്ഥികളെ പിടികൂടുകയായിരുന്നു. ഏഴ് പേരെയും മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി.
 

Latest News