മോഹന്‍ലാല്‍ ജിദ്ദയില്‍ വരും, നിലപാടുകള്‍ പറയും

ജിദ്ദ- മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ ലാലിന്റെ ജിദ്ദാ സന്ദര്‍ശനം കാത്തിരിക്കുന്നവരില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈനയും. അനുയോജ്യമായ സമയത്ത് മോഹന്‍ ലാല്‍ ജിദ്ദയില്‍ എത്തുമെന്നും അദ്ദേഹത്തെ കാത്തിരിക്കയാണെന്നും ഖാലിദ് അല്‍ മഈന ട്വീറ്റ് ചെയ്തു.

മോഹന്‍ ലാല്‍ മഹനായ നടനാണെന്നും മനുഷ്യസ്‌നേഹിയാണെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുമെന്നും അറബ് ന്യൂസ്, സൗദി ഗസറ്റ് പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ഖാലിദ് മഈന പറഞ്ഞു.

ഈ മാസം 20ന് മോഹന്‍ലാല്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ മ്യൂസിക്കല്‍ നെറ്റ് പരിപാടി മാറ്റിവെച്ചിരിക്കയാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പുതിയ കൊറോണ വൈറസ് കോവിഡ്-19  ഭീതി പടര്‍ന്നിരിക്കെ മോഹന്‍ ലാലും മഞ്ജുവാര്യരും അടക്കമുള്ള താരങ്ങള്‍ വിദേശ യാത്രകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികളും ലാലിന്റെ പരിപാടി വെക്കാന്‍ കാരണമായി.

ഖാലിദ് അല്‍ മഈന ഡയരക്ടറായ അല്‍ അബീര്‍ ഗ്രൂപ്പിന് ഫ്‌ളവേഴ്‌സ് ടിവിയില്‍ പങ്കാളിത്തമുണ്ട്.

 

Latest News