Sorry, you need to enable JavaScript to visit this website.

ലഹരി ഉപയോഗിക്കാത്തവരുടെ മക്കള്‍ക്ക് മാത്രം അഡ്മിഷന്‍; വിചിത്ര സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വകലാശാല


തേഞ്ഞിപ്പാലം- കാലിക്കറ്റ് സര്‍വകലാശാലയില്‍ വിചിത്ര ഉത്തരവുമായി അധികൃതര്‍. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.ഫെബ്രുവരി 27നാണ് ഈ സര്‍ക്കുലര്‍ ഇറങ്ങിയത്. ഇത് അനുസരിച്ച് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ,എയ്ഡഡ് കോളജുകള്‍ക്കും ഉത്തരവ് ബാധകമാണ്.

2020-21 അധ്യായനവര്‍ഷത്തില്‍ ഈ സര്‍ക്കുലര്‍ അനുസരിച്ച് മാത്രമേ പ്രവേശനം നല്‍കാന്‍ പാടുള്ളൂവെന്നും സര്‍വകലാശാല നിര്‍ദേശിച്ചു. ലഹരിവിരുദ്ധ കമ്മറ്റിയാണ് നിര്‍ദേശം ഇറക്കിയത്. 'ലഹി വസ്തുക്കളുടെ ഉപഭോഗമോ,വിനിമയമോ ആയി ബന്ധപ്പെട്ട് പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്നും അത്തരം പ്രവൃത്തികള്‍ക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നു'' എന്നാണ് സത്യവാങ്മൂലം നല്‍കേണ്ടത്.
 

Latest News