അഭ്യൂഹം പ്രചരിപ്പിച്ചതിന് രണ്ടുപേരെ പിടികൂടിയെന്ന് ദല്‍ഹി പോലീസ്

ന്യൂദല്‍ഹി- ദല്‍ഹിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥയെന്ന് സോഷ്യല്‍ മീഡിയയിലൂട പ്രചരിപ്പിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ദല്‍ഹി പൂര്‍ണമായും ശാന്തമാണെന്നും സംഘര്‍ഷങ്ങളൊന്നുമില്ലെന്നും പോലീസ് വക്താവ് എം.എസ്. രണ്‍ധാവ പറഞ്ഞു.
കലാപം പടരുന്നതായി ഭയപ്പെട്ട് ഇന്ന് നിരവധി കാളുകള്‍ ലഭിച്ചു. അസത്യമാണത്. സോഷ്യല്‍ മീഡിയ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്. അഭ്യൂഹം പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണ്. അവരെ പിടികൂടും.
ദല്‍ഹി പ്രാന്തപ്രദേശമായ രോഹിണിയില്‍നിന്നാണ് രണ്ടുപേരെ പിടികൂടിയത്.

 

Latest News