കൊച്ചി- തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധന വീസയില്‍ ഇറാനിലേക്ക് പോയ 17 തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി. പൊഴിയൂര്‍,മര്യനാട്,വിഴിഞ്ഞം ഭാഗങ്ങളില്‍ നിന്ന് പോയ മത്സ്യതൊഴിലാളികളാണ് കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇറാനില്‍ തന്നെ കുടുങ്ങിയത്.
ഇറാനിലെ അസലൂരിലെ മുറിയിലാണ് ഇവര്‍ ഇപ്പോഴുള്ളത്. ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നും ഭക്ഷണം പോലും ലഭിക്കാത്ത സ്ഥിതിയാണ് ഉള്ളതെന്നും ബന്ധുക്കള്‍ അറിയിച്ചു.നാലുമാസം മുമ്പാണ് ഇവര്‍ ഇറാനിലേക്ക് പോയത്. സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് തിരിച്ച് നാട്ടിലേക്കും വരാനാകാത്ത ദു:സ്ഥിതിയിലാണുള്ളത്. അതേസമയം ഇവരെ നാട്ടിലെത്തിക്കുന്നതിനായി നോര്‍ക്കയുമായി ബന്ധപ്പെട്ടതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.