റിയാദ്- സൗദി അറേബ്യയില്‍ ഇതുവരെ പുതിയ കൊറോണ വൈറസ് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 25 ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കൊറോണ ജാഗ്രത സമിതി വാര്‍ത്താസമ്മേളനത്തില്‍
അറിയിച്ചു.
അതിര്‍ത്തികളില്‍ കുറ്റമറ്റ പരിശോധനകളാണ് നടത്തുന്നത്. സംശയമുള്ളവരുടെ സ്രവ സാമ്പിളുകളില്‍ നടത്തിയ പരിശോധനകളില്‍ ഇതുവരെ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
ആരോഗ്യം, ഹജ് ഉംറ, വിദേശകാര്യം തുടങ്ങി പത്ത് വകുപ്പുകളിലെ പ്രതിനിധികളടങ്ങുന്ന കൊറോണ ജാഗ്രത സമിതിയാണ് റിയാദില്‍ വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്.
എല്ലാ വിമാനത്താവളങ്ങളിലും സ്ഥാപിച്ച സ്‌ക്രീനിംഗ് മെഷീനുകളില്‍ ടെസ്റ്റിന് വിധേയമാക്കിയാണ് ആളുകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇവിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നു.
സൗദി വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഓരോ ദിവസവും സമിതി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. വൈറസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് 25 ആശുപത്രികളെ സജ്ജമാക്കിയിട്ടുള്ളത്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ 2200 കട്ടിലുകളുമുണ്ട്. വൈറസ് റിപ്പോര്‍ട്ട് ചെയ്താല്‍ വിവരകൈമാറ്റത്തിന് മന്ത്രാലയത്തിന്റെ ഹിസ്ന്‍ ഓണ്‍ലൈന്‍ വഴി സാധിക്കും. ഏത് അടിയന്തരഘട്ടവും നേരിടാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ആലി വ്യക്തമാക്കി.
ഉംറ വിസക്കാര്‍ക്ക് താത്കാലിക പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വിസ സ്റ്റാമ്പിംഗും നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് ഹജ് ഉംറ മന്ത്രാലയത്തിലെ ഉംറ കാര്യ സെക്രട്ടറി പറഞ്ഞു. ഇക്കാര്യം വിദേശ രാജ്യങ്ങളിലെ ഏജന്‍സികളെയും കമ്പനികളെയും അറിയിച്ചിട്ടുണ്ട്.
പ്രവേശന നിയന്ത്രണം പ്രഖ്യാപിച്ച വേളയില്‍ പുണ്യ നഗരങ്ങളില്‍ 4,69,000 ഉംറ തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്. അവരില്‍ 1,06,000 പേര്‍ രാജ്യം വിട്ടതായും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധിത രാജ്യങ്ങളില്‍നിന്ന് സൗദി പൗര•ാരെ ഒഴിപ്പിക്കുന്നുണ്ടെന്നും മുന്‍കരുതല്‍ സ്വീകരിച്ച് അവരെ രാജ്യത്തേക്ക് കൊണ്ടുവരുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയത്തിലെ കോണ്‍സുലേറ്റ് കാര്യ സെക്രട്ടറി പറഞ്ഞു.






