ബംഗളുരു: പാകിസ്താന്‍ സിന്ദാബാദും,രാജ്യത്തെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നവരെ ഉടന്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ നിയമം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി മോഡിയോട് ആവശ്യപ്പെടുമെന്ന് കര്‍ണാടക മന്ത്രി . ബി.സി പാട്ടില്‍ ആണ് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുമെന്ന് അറിയിച്ചത്. ഈ രാജ്യത്തെ വായു ശ്വസിക്കുകയും ഇവിടത്തെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നവര്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചാല്‍ അവര്‍ ദേശദ്രോഹികളാണ്. അവര്‍ കൊറോണ വൈറസ് പോലെയാണെന്നും മന്ത്രി പറഞ്ഞു.
അത്തരക്കാരെ ഉടന്‍ വെടിവെച്ചുകൊല്ലാന്‍ നിയമം പാസാക്കണം. പാകിസ്താനില്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നവരുടെ ശിരച്ഛേദം വെറും അഞ്ച് മിനിറ്റിനകം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ചിത്രദുര്‍ഗയില്‍ നടന്ന പരിപാടിയിലാണ് മന്ത്രിയുടെ പ്രസംഗം. രാജ്യത്ത് കുറിച്ച് മോശമായി സംസാരിക്കുന്നവരും പാക് അനുകൂലമുദ്രാവാക്യം വിൡക്കുന്നവരെയും ഉടന്‍ വെടിവെച്ച് കൊല്ലാനാണ് നിയമം അനുശാസിക്കേണ്ടതെന്നും അദേഹം പറഞ്ഞു.






