Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം


മുംബൈ- രണ്ട് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച് മൂന്ന് മരണം. മധ്യപ്രദേശിലെ സിംഗ്‌റൗളില്‍ രാവിലെ അഞ്ച് മണിയോടെയാണ് അപകടം . മരിച്ചവരുടെ വിശദവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. എന്‍ടിപിസി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. സാങ്കേതിക പിഴവിനെ തുടര്‍ന്ന് രണ്ട് വണ്ടികള്‍ ഒരു ട്രാക്കില്‍ ഓടിയതാണ് അപകടകാരണം.

കല്‍ക്കരി കൊണ്ടുപോകുന്ന ട്രെയിനും ചരക്ക് ഇറക്കിയ ശേഷം വരികയായിരുന്ന ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. സിഐഎസ്എഫിന്റെ നേതൃതത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടകാരണം ഇന്ത്യന്‍ റെയില്‍വേയുടെ പിഴവല്ലെന്നും എന്‍ടിപിസി നിയന്ത്രിക്കുന്ന എംജിആര്‍ ടെക്‌നോളജിയുടെ പിഴവാണെന്നും റെയില്‍വെ വക്താക്കള്‍ അറിയിച്ചു.
 

Latest News