Sorry, you need to enable JavaScript to visit this website.

മുന്‍കാമുകി പിറന്നാള്‍ ആശംസ നേര്‍ന്നില്ല;  25കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു

ബെംഗളൂരു- മുന്‍കാമുകി പിറന്നാള്‍ ആശംസ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ്(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.ബെംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായിരുന്ന ശിവകുമാര്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ശിവകുമാര്‍ ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കുമടങ്ങുകയായിരുന്നു.ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശിവകുമാര്‍ ബെംഗളൂരു വിട്ടതോടെ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധത്തില്‍നിന്ന് പി•ാറി. കാമുകി അകലംപാലിച്ചതോടെ ശിവകുമാര്‍ ഏറെ നിരാശയിലായിരുന്നു. ഫെബ്രുവരി 26ന്, തന്റെ ജ•ദിനത്തില്‍ കാമുകി തന്നെ വിളിക്കുമെന്നും ആശംസ നേരുമെന്നും ശിവകുമാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി വിളിക്കുകയോ ആശംസ നേരുകയോ ചെയ്യാതിരുന്നതോടെ ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.

Latest News