ജിദ്ദ- വാഹനാപകടത്തില്‍ മരിച്ച അധ്യാപക ദമ്പതികളോടുള്ള ആദര സൂചകമായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് മാര്‍ച്ച് ഒന്ന് ഞായറാഴ്ച അവധി നല്‍കി.
വാഹനാപകടത്തില്‍ പരിക്കേറ്റ ഇംഗ്ലീഷ് അധ്യാപിക ഫൗസിയ ഇഖ്തിദാര്‍ 25നും കായികാധ്യാപകന്‍ സയ്യിദ് ഖമറുല്‍ ഹസന്‍ 29-നുമാണ് മരിച്ചത്.
ഞായറാഴ്ച നടക്കേണ്ട എല്‍.കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ മറ്റൊരു ദിവസം നടത്തും. തീയതി പിന്നീട് അറിയിക്കും.