Sorry, you need to enable JavaScript to visit this website.

കൊറോണ വ്യാപകമാകുന്നു; ആമസോണ്‍ തൊഴില്‍ അഭിമുഖങ്ങള്‍  നിര്‍ത്തി വച്ചു

ന്യൂയോര്‍ക്ക്- കൊറോണ വൈറസിന്റെ (കൊവിഡ് 19) പശ്ചാത്തലത്തില്‍ ആമസോണ്‍ ജോലിക്കായുള്ള അഭിമുഖങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു. അമേരിക്കയില്‍ 63 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവില്‍ അമ്പത് രാജ്യങ്ങളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം പടരുന്നതിനുള്ള സാധ്യത അന്താരാഷ്ട്ര തലത്തില്‍ വളരെ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. കൂടാതെ, ബാധിച്ച് ഇറാനില്‍ മരിച്ചവരുടെ എണ്ണം 210 ആയി ഉയര്‍ന്നിരിക്കുകയാണ്. ടെഹ്‌റാനിലാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ കോവിഡ് 19 ബാധിച്ച് മരണം 21 ആയി. ഇവിടെ 820 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകമെമ്പാടും കോവിഡ് 19 ബാധിച്ചുള്ള മരണം 2800 കവിഞ്ഞിരിക്കുകയാണ്. കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഹറമില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സന്ദര്‍ശന വിലക്ക് തുടരുന്നതിനാല്‍, തുടര്‍ നടപടികളെ കുറിച്ച് അറിയാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉംറ, ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്ക് സൗദിയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.

Latest News