ജിദ്ദയില്‍ മോഹന്‍ലാല്‍ പങ്കെടുക്കാനിരുന്ന മ്യൂസിക്കല്‍ നൈറ്റ് മാറ്റിവെച്ചു

ജിദ്ദ- സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 20 ന് ജിദ്ദയില്‍ നടത്താനിരുന്ന മ്യൂസിക്കല്‍ നൈറ്റ് മാറ്റിവെച്ചു.ഗള്‍ഫില്‍ പൊതുവെ നിലനില്‍ക്കുന്ന  കൊറോണ ഭീതി കണക്കിലെടുത്താണ് ഫ്‌ളവേഴ്‌സ് ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടി നീട്ടിവെക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പുതിയ തീയതി വൈകാതെ അറിയിക്കുമെന്നും അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും അറിയിപ്പില്‍ പറയുന്നു. ടിക്കറ്റ് വില്‍പന ആരംഭിച്ചതിനുശേഷമാണ് പരിപാടി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.


തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


സൗദി അറേബ്യയില്‍ കൊറോണ സ്ഥിരീകരിച്ചട്ടില്ലെങ്കിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമയി ഉംറ വിസയും പ്രവേശനവും വിലക്കിയ സൗദി അധികൃതര്‍ ടൂറിസ്റ്റ് വിസക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ ഗുരുതരമായി ബാധിച്ച ഏഴു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ടൂറിസ്റ്റ് വിസാ വിലക്ക്. ഈ രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല.

 

Latest News