ഭൂരിപക്ഷമുണ്ടെന്ന് അന്‍വര്‍ ഇബ്രാഹിം

ക്വാലാലംപൂര്‍- രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മലേഷ്യയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായി അന്‍വര്‍ ഇബ്രാഹിം രംഗത്ത്. മഹാതീര്‍ മുഹമ്മദിനെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിച്ച മുന്നണിയിലെ സഖ്യകക്ഷി നേതാവാണ് അന്‍വര്‍ ഇബ്രാഹിം.
മഹാതീര്‍ മുഹമ്മദ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് മുന്‍ ആഭ്യന്തരമന്ത്രി മുഹ്‌യുദ്ദീന്‍ യാസീന്റെ പേര് മലേഷ്യന്‍ രാജാവ് നിര്‍ദേശിച്ചതിനു പിന്നാലെയാണ് പാര്‍ലമെന്റില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന വാദവുമായി അന്‍വര്‍ ഇബ്രാഹിം രംഗത്തുവന്നിരിക്കുന്നത്. അന്‍വര്‍ ഇബ്രാഹിമിന് പ്രധാനമന്ത്രി സ്ഥാനം ലഭിക്കാതിരിക്കാന്‍ രൂപംകൊണ്ട എതിര്‍ മുന്നണിയിലെ മുഹ്‌യുദ്ദീന്‍ യാസീന് ഭൂരിപക്ഷം പേരുടെ പിന്തുണ ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ രാജാവ് ക്ഷണിച്ചത്.

 

Latest News