കൊറോണയില്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ച പ്രവാസി ന്യൂമോണിയ ബാധിച്ച് മരിച്ചു

പയ്യന്നൂര്‍- കൊറോണ ലക്ഷണങ്ങള്‍ സംശയിച്ച് നിരീക്ഷണത്തിലാക്കിയ പ്രവാസി മലയാളി മരിച്ചു. മലേഷ്യയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിയാണ് മരിച്ചത്. കൊറോണയില്ലെന്ന് ആദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി 12 മണിയോടെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം. വൈറല്‍ ന്യുമോണിയയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മലേഷ്യയില്‍നിന്നെത്തിയ യ മുപ്പത്തിയാറുകാരനെ കൊറോണ ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലേഷ്യയില്‍ നിന്നെത്തിയ ഇയാള്‍ക്ക് ശ്വാസകോശത്തില്‍ ഗുരുതരമായ വൈറല്‍ ന്യൂമോണിയ ബാധിച്ചിട്ടുണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രി 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവാവിനെ പരിശോധനയ്ക്കു ശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവങ്ങള്‍ ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധനയ്ക്കയച്ചു. ഇവിടെ നിന്ന് ലഭിച്ച ആദ്യ ഫലം നെഗറ്റീവായിരുന്നു.

 

Latest News