സൗദി ഡോക്ടർ ഞൊടിയിടയില്‍ ശതകോടീശ്വരനായി

ഡോ. സുലൈമാന്‍ അല്‍ഹബീബ്

റിയാദ്- കമ്പനിയുടെ ഓഹരി ഷെയര്‍മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തതോടെ സൗദി പൗരന്‍ ഡോ. സുലൈമാന്‍ അല്‍ഹബീബ് ഞൊടിയിടയില്‍ ശതകോടീശ്വരനായി.

ഡോ. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയുടെ 8.5 ബില്യന്‍ റിയാല്‍ വിലവരുന്ന 49 ശതമാനം ഓഹരി വിറ്റഴിക്കാനുളള തീരുമാനത്തോടെയാണ് കമ്പനി ഉടമ ശതകോടീശ്വരനായത്.

ഒരു ഓഹരിക്ക് 50 റിയാല്‍ തോതില്‍ 17.4 മില്യന്‍ ഓഹരിയാണ് വില്‍പന നടത്തുന്നതെന്ന് കമ്പനി പ്രോസ്പക്ടസില്‍ വ്യക്തമാക്കി.


ആതുര സേവനരംഗത്ത് സൗദി അറേബ്യയില്‍ വിവിധ ക്ലിനിക്കുകളും ആശുപത്രികളും ലാബുകളുമുള്ള ശൃംഖലയാണ് ഡോ. സുലൈമാന്‍ അല്‍ഹബീബ് മെഡിക്കല്‍ ഗ്രൂപ്.

ദുബായിലും ബഹ്‌റൈനിലും ഗ്രൂപിന് കീഴില്‍ ആശുപത്രിയിലുണ്ട്. റിയാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പീഡിയാട്രീഷ്യനായി സേവനം ചെയ്തിരുന്ന ഡോ. സുലൈമാന്‍ അല്‍ഹബീബ് 1993 ലാണ് ആശുപത്രി സ്ഥാപിച്ചത്.

Latest News