Sorry, you need to enable JavaScript to visit this website.

അധിക ബാഗേജുമായി മൗറീഷ്യസ് പ്രസിഡന്റ്; യാത്ര തടഞ്ഞ് എയര്‍ഇന്ത്യ ജീവനക്കാരന്‍


വാരണസി-  അധിക ബാഗേജിന്റെ പേരില്‍ മൗറീഷ്യസ് പ്രസിഡന്റ് പൃഥിരാജ് സിങ് രൂപന്‍ വിമാനതാവളത്തില്‍ കുടുങ്ങി. ദല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അദേഹത്തെ അധികൃതര്‍ തടഞ്ഞത്. രണ്ട് ദിവസത്തെ വാരാണസി സന്ദര്‍ശനത്തിനെത്തിയതാണ് അദേഹം. ആറംഗസംഘവും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ അധിക ബാഗേജിന് പിഴ നല്‍കിയാല്‍ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് എയര്‍ഇന്ത്യ ജീവനക്കാരന്‍ പ്രസിഡന്റിനോട് അറിയിച്ചതായി ലാല്‍ബഹദൂര്‍ ശാസ്ത്രി എന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം സംഭവത്തില്‍ അടിയന്തരമായി ഇടപ്പെട്ടുവെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്ന് ജീവനക്കാരന്‍ അറിയിക്കുകയായിരുന്നുവെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. തുടര്‍ന്ന് വ്യോമയാന മന്ത്രിയും എയര്‍ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും ഇടപ്പെട്ടു. വിശിഷ്ട അതിഥികളോട് അധിക ബാഗേജിന് ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ബാഗേജ് വിട്ട് നല്‍കിയത്.

Latest News