Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

പുല്‍വാമ ഭീകരാക്രമണകേസ്; 22 കാരന്‍ അറസ്റ്റില്‍

ജമ്മു- പുല്‍വാമ തീവ്രവാദ കേസില്‍ 22കാരനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. സൗത്ത് കശ്മീരിലെ ഫര്‍ണീച്ചര്‍ ഷോപ്പുടമയായ യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തില്‍ 44 സിആര്‍പിഎഫ് ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. പുല്‍വാമയിലെ കാകാപോര നിവാസിയായ മാഗ്രിയ്ക്ക് പാക് തീവ്രവാദ സംഘടന ജെയ്‌ഷെ മുഹമ്മദുമായി  ബന്ധമുണ്ടെന്ന് എന്‍ഐഎ ആരോപിച്ചു. ആക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് മാഗ്രേയാണ് താമസസൗകര്യം ഒരുക്കി നല്‍കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചു. 2018 പകുതിയോടെ പാകിസ്താനി തീവ്രവാദി മുഹമ്മദ് ഉമര്‍ ഫാറൂഖിന് ദറിനെ പരിചയപ്പെടുത്തിയതും ഇയാളാണെന്ന് പറയുന്നു.

ഇയാളെ  ചോദ്യം ചെയ്തതില്‍ നിന്നും പുല്‍വാമ ആക്രണം നടത്തിയവര്‍ക്ക് ഇയാള്‍ പലതവണ ആയുധങ്ങളും വെടിക്കോപ്പുകളും പണവും സ്‌ഫോടകവസ്തുക്കളും ശേഖരിച്ച് കൈമാറിയിരുന്നുവെന്ന് വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
2019 ഫെബ്രുവരിയിലെ ആക്രമണം വരെ താന്‍ ആദില്‍ അഹ്മദ് ദാറിനെയും പാകിസ്ഥാന്‍ തീവ്രവാദിയായ മുഹമ്മദ് ഉമര്‍ ഫാറൂഖിനെയും വീട്ടില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും മെച്ചപ്പെട്ട സ്‌ഫോടകവസ്തു (ഐഇഡി) തയ്യാറാക്കാന്‍ സഹായിച്ചതായും മാഗ്രി വെളിപ്പെടുത്തി.
 

Latest News