പോലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് എവിടെ? 

ന്യൂദല്‍ഹി-പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ദല്‍ഹിയിലെ ജാഫ്രാബാദില്‍ ഉണ്ടായ അക്രമത്തിനിടെ വെടിയുതിര്‍ത്ത ഷാരൂഖ് (33) എന്ന യുവാവിനെ കാണാതായതായി പൊലീസ്. ജാഫ്രാബാദില്‍ അക്രമത്തിനിടെ ചുവന്ന ടിഷര്‍ട്ട് ധരിച്ച ഇയാള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തതായി പൊലീസ് പിന്നീട് അവകാശപ്പെട്ടിരുന്നു. ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്‍പനക്കാരനാണെന്നും നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പോലീസ് പറയുന്നു.

Latest News