Sorry, you need to enable JavaScript to visit this website.

വടക്കന്‍ കൊറിയയില്‍ കൊറോണ  ബാധിച്ചയാളെ  വെടിവെച്ച് കൊന്നു 

സിയൂള്‍-കൊറോണ വൈറസ് എന്ന കൊവിഡ് 19 ആഗോളത്തില്‍ തലത്തില്‍ വ്യപാകമായി പടരുകയാണ്. വൈറസ് ബാധ നിയന്ത്രണാധീതമായി പടരുമ്പോള്‍ അതിനെ തടയാന്‍ നിരവധി മാര്‍ഗ്ഗങ്ങളാണ് ഒരോ രാജ്യവും സ്വീകരിക്കുന്നത്. എന്നാല്‍, അത് ഒരിക്കലും തങ്ങളുടെ രാജ്യത്തെ പൗര•ാരുടെ ജീവനെടുത്തല്ല. കൊറോണ വൈറസ് ബാധ അപകടകരമായ രീതിയില്‍ പടരുന്നത് തടയാന്‍ കടുത്ത നടപടിയാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എടുത്തിരിക്കുന്നത്. ഉത്തര കൊറിയയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് (കൊവിഡ് 19) ഉണ്ടെന്ന് സംശയിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. കിങ് ജോങ് ഉന്നിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നാണ് ഐബിടി ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഉത്തര കൊറിയ വധിച്ച ആ രോഗിയുടെ മറ്റ് വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.കഴിഞ്ഞ ആഴ്ച ആദ്യം കൊറോണ വൈറസ് ബാധയുള്ളയാളെ പൊചു കുളിയിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആള്‍ക്ക് നേരെയാണ് നടപടിയെന്നാണ് വിവരം.ചൈനയുമായി 880 മൈല്‍ നീളമുള്ള അതിര്‍ത്തി പങ്കിടുന്നുണ്ടെങ്കിലും നിലവിലെ കണക്കനുസരിച്ച്, ഉത്തര കൊറിയ തങ്ങളുടെ രാജ്യത്ത് കൊറോണ വൈറസിന്റെ പോസിറ്റീവ് കേസുകളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രാജ്യത്ത് ഇതിനകം തന്നെ നിരവധി കൊറോണ വൈറസ് മരണങ്ങള്‍ ഉണ്ടെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest News