Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

കൊറോണയില്ലെന്ന് സ്ഥിരീകരിച്ച് ജാക്കി ചാന്‍,  സ്‌നേഹത്തിനും കരുതലിനും നന്ദി

ഹോങ്കോങ്- തനിക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ച് ചൈനീസ്‌ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന്‍. അദ്ദേഹത്തിന് വൈറസ് ബാധിച്ചെന്ന വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്നാണ് ഈ പ്രചരണങ്ങള്‍ തള്ളി നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം വാര്‍ത്തകള്‍ നിറഞ്ഞു നിന്നിരുന്നു. 'താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്, സുരക്ഷിതനാണ്. എല്ലാവരുടെയും പരിഗണനയ്ക്കും കരുതലിനും നന്ദി' ജാക്കി ചാന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എന്നെ അറിയുന്നവര്‍ പലരും സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്‌നേഹത്തില്‍ സന്തോഷമുണ്ട്. ലോകം മുഴുവനുള്ള ആരാധകര്‍ ഫേസ്മാസ്‌കുകള്‍ അടക്കം അയച്ചുതന്നിരുന്നു. ഇവയെല്ലാം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യും' – സൂപ്പര്‍താരംവ്യക്തമാക്കി.കഴിഞ്ഞ ദിവസം ഹോങ്കോങ്ങിലെ പൊലീസുകാരുടെ ഒരു ആഘോഷ ചടങ്ങിന്റെ വീഡിയോ വൈറലായിരുന്നു. ഈ ചടങ്ങില്‍ ജാക്കിചാനും ഉണ്ടായിരുന്നു, എന്നാല്‍, പങ്കെടുത്ത 56 പൊലീസുകാരെ പിന്നീട് കൊറോണ നിരീക്ഷണത്തിലേക്ക് മാറ്റുകയും ഒരാളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ജാക്കി ചാന് കൊറോണ ബാധ എന്ന അഭ്യൂഹം പരക്കാന്‍ തുടങ്ങിയത്.

Latest News