കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് മരണം


കോട്ടയം-  കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. അയര്‍ക്കുന്നം പൂവത്താനം സാജു,മഴുവന്‍ചേരികാലായില്‍ ജോയ് എന്നിവരാണ് മരിച്ചത്. കിണര്‍ വൃത്തിയാക്കിയ ശേഷം മണ്ണ് നീക്കം ചെയ്ത് റിങ് ഇറക്കുന്നതിനിടെയാണ് അപകടം.

ഒരാളുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ടാമത്തെയാളുടെ മൃതദേഹം സമീപത്തെ സ്വകാര്യാശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും തൊഴിലാളികളും ചേര്‍ന്നാണ് ഇരുവരെയും പുറത്തെത്തിച്ചത്. അപകടം സംബന്ധിച്ച് അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു.
 

Latest News