ഇറാന്‍ വൈസ് പ്രസിഡന്റ് മസൗബേ എബ്‌റ്റേക്കറിന് കൊറോണ ബാധ

തെഹ്‌റാന്‍-ഇറാന്‍ വൈസ് പ്രസിഡന്റ് മസൗബേ എബ്‌റ്റേക്കറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ രോഗം ഗുരുതരമല്ലെന്ന വിലയിരുത്തലില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചത് ഇറാനിലാണ്.

26 ആളുകളാണ് ഇതിനകം കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചത്. 106 പേര്‍ക്ക് പുതിയതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനിലെ ആരോഗ്യസഹമന്ത്രി ഇറാജ് ഹാരിര്‍ഷിക്കും വൈറസ് ബാധയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
 

Latest News