തെഹ് റാന്‍- കൊറോണ വ്യാപനത്തെ തുടർന്ന് ഭീതിയിലായ ഇറാനില്‍ ഇന്ന് ജുമുഅ നമസ്കാരം ഒഴിവാക്കി. തലസ്ഥാനമായ തെഹ് റാനിലും രാജ്യത്തെമ്പാടും ജനങ്ങള്‍ ഒത്തു ചേരുന്ന ജുമുഅ ഒഴിവാക്കാന്‍ അധികൃതർ നിർദേശം നല്‍കുകയായിരുന്നു. കൊറോണ മരണസംഖ്യ 26 ആയതിനു പിന്നാലെ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 106 രോഗബാധ കൂടി സ്ഥിരീകരിച്ചു.
ചൈനീസ് സ്വദേശികള്‍ക്ക് ഇറാനില്‍ പ്രവേശനം വിലക്കിയതായി ഔദ്യോഗിക വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറാനിലാണ്. മുതിർന്ന ഉദ്യോഗസ്ഥരടക്കം 245 പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു.