Sorry, you need to enable JavaScript to visit this website.

ഇടുക്കിയിൽ നേരിയ ഭൂചലനം

ഇടുക്കി- ഇടുക്കി അണക്കെട്ടിന് സമീപം നേരിയ തോതിൽ ഭൂചലനം. ഇന്നലെ രാത്രി 10.15 നും 10.25 നുമിടിൽ രണ്ട് തവണ ശക്തമായ മുഴക്കവും, പ്രകമ്പനവുമുണ്ടായി. 15 സെക്കന്റോളം നീണ്ടുനിന്ന പ്രകമ്പനത്തിൽ ജനങ്ങൾ പരിഭ്രാന്തരായി. റിക്ടർ സ്‌കെയിൽ രണ്ട് രേഖപ്പെടത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അണക്കെട്ട് നിൽക്കുന്ന കുളമാവിലാണ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
 

Latest News