പുല്‍വാമ പ്രതിയ്ക്ക് ജാമ്യം; ആരോപണങ്ങള്‍ തള്ളി എന്‍ഐഎ


ന്യൂദല്‍ഹി- പുല്‍വാമ ഭീകരാക്രമണ കേസിലെ പ്രതി യൂസഫ് ചോപന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്തകളെ തള്ളി എന്‍ഐഎ. കുറ്റപത്രം നല്‍കാന്‍ വൈകിയതാണ് യൂസഫ് ചോപന് ജാമ്യം ലഭിച്ചതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുല്‍വാമ കേസില്‍  അദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് എന്‍ഐഎ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് ഗൂഡാലോചന കേസില്‍ യൂസഫ് ചോപന്‍ അടക്കം ആറ് പേരെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.

എട്ടുപേരെ പ്രതികളായക്കി രണ്ട് ചാര്‍ജ് ഷീറ്റും ഫയല്‍ ചെയ്തു. എന്നാല്‍ അന്വേഷണത്തിനിടെ യൂസഫ് ചോപനെതിരെ വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് എന്‍ഐഎ അറിയിച്ചത്. അതിനാല്‍ 18-02-2020 ന് ദല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കി. എന്‍ഐഎ സത്യസന്ധതയോടെയാണ് കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

Latest News