Sorry, you need to enable JavaScript to visit this website.

വിശുദ്ധ ഹറം ദിവസേന നാലു തവണ കഴുകുന്നു

വിശുദ്ധ ഹറമിലെ കഴുകൽ, അണുനശീകരണ ജോലികൾ

മക്ക - ഉംറ തീർഥാടകരുടെയും വിശ്വാസികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി വിശുദ്ധ ഹറമിൽ കാർപറ്റ് വിരിക്കാത്ത ഭാഗങ്ങൾ ദിവസേന നാലു തവണ കഴുകി അണുവിമുക്തമാക്കുന്നതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. 
ഹറമിൽ നമസ്‌കാരത്തിന് നീക്കിവെച്ച സ്ഥലങ്ങളിൽ വിരിച്ച 13,500 കാർപറ്റുകൾ ദിവസേന നീക്കം ചെയ്ത് ഈ സ്ഥലങ്ങളും കഴുകി അണുവിമുക്തമാക്കുന്നുണ്ട്. കാർപറ്റുകൾ മടക്കി നീക്കം ചെയ്താണ് നമസ്‌കാര സ്ഥലങ്ങൾ കഴുകി അണുവിമുക്തമാക്കുന്നതെന്ന് ഹറംകാര്യ വകുപ്പിന് കീഴിലെ ക്ലീനിംഗ്, കാർപറ്റ് വിഭാഗം മേധാവി ജാബിർ വുദ്ആനി പറഞ്ഞു. ഇതിനു ശേഷം നമസ്‌കാര സ്ഥലങ്ങൾ ഉണക്കി കാർപറ്റുകൾ വീണ്ടും വിരിക്കുകയും ചെയ്യും. ഉയർന്ന പരിചയ സമ്പത്തും യോഗ്യതയുമുള്ള ജീവനക്കാരാണ് ഹറം ദിവസേന കഴുകി അണുവിമുക്തമാക്കുന്നത്.

കഴുകൽ, അണുനശീകരണ ജോലികൾക്ക് ഏറ്റവും മികച്ച സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നു. വിശുദ്ധ ഹറമിലെ കാർപറ്റുകൾ ദിവസേന വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കി സുഗന്ധം തളിക്കുന്നുണ്ട്. ഹറമിൽ കാർപറ്റുകളില്ലാത്ത സ്ഥലങ്ങൾ ദിവസത്തിൽ നാലു തവണ കഴുകി അണുവിമുക്തമാക്കുന്നുണ്ട്. റെക്കോർഡ് സമയത്തിനുള്ളിൽ വ്യവസ്ഥാപിതമായാണ് കഴുകൽ, അണുനശീകരണ ജോലികൾ പൂർത്തിയാക്കുന്നതെന്നും ജാബിൽ വുദ്ആനി പറഞ്ഞു. 

Latest News