പ്രഭാവര്‍മ്മയ്ക്ക് പൂന്താനം അവാര്‍ഡ് നല്‍കാനുള്ള നീക്കം  സ്‌റ്റേ ചെയ്തു 

കൊച്ചി-മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ പ്രഭാവര്‍മ്മയ്ക്ക് പൂന്താനം അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിന് ഹൈക്കോടതി സ്‌റ്റേ.  ഭഗവാന്‍ ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിക്കുന്ന ഒരു കൃതിക്കും ഈ അവാര്‍ഡ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ രാജേഷ് സമര്‍പ്പിച്ച  ഹര്‍ജിയിലാണ് നടപടി.ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് നടപടി.
പൂന്താനം അവാര്‍ഡ് നല്‍കേണ്ടത് കൃഷ്ണനെ ഭഗവാനായി കണ്ടു വര്‍ണിക്കുന്ന ആള്‍ക്കാണോ, കൃഷ്ണ നെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോയെന്ന് ഹൈക്കോടതി ചോദിച്ചു. ഭക്തരുടെ വികാരം മാനിക്കേണ്ടി വരുമെന്നും അവാര്‍ഡ് തുക ഭക്തരുടെ പണമാണെന്നും കോടതി പറഞ്ഞു.
പ്രഭാവര്‍മ്മയ്ക്ക് പൂന്താനം അവാര്‍ഡ് നല്‍കാനുളഅള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്.പ്രഭാ വര്‍മ്മയുടെ ശ്യാമ മാധവം എന്ന കൃതിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.ഈ കൃതിയില്‍ കൃഷ്ണനെ മോശമായി ചിത്രീകരിക്കാന്‍ പ്രഭാ വര്‍മ്മ ശ്രമിച്ചതായി ആരോപിച്ചാണ് ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നത്.

Latest News