Sorry, you need to enable JavaScript to visit this website.

ബഹിരാകാശ ടൂറിസവുമായി വീണ്ടും സ്‌പേസ് എക്‌സ് 

ബഹിരാകാശത്ത് ഇന്നുവരെ എത്തിപ്പെടാത്തത്ര അകലത്തിൽ വിനോദ സഞ്ചാരികളെ അയക്കാൻ ഇലോൺ മസ്‌കിന്റെ എയ്‌റോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ് ഒരുങ്ങുന്നു. 
നാല് വിനോദ സഞ്ചാരികളെയാണ് ഇത്തരത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്. ബഹിരാകാശ ടൂറിസം ഏജൻസിയായ സ്‌പേസ് അഡ്വഞ്ചേഴ്‌സുമായി ചേർന്ന് 2022 ലാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായുള്ള ധാരണാപത്രം ഇരു കമ്പനികളും ഒപ്പിട്ടു.

സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ കാപ്‌സ്യൂൾ എന്ന ബഹിരാകാശ വാഹനത്തിലാണ് സഞ്ചാരികളെ കൊണ്ടുപോകുക. ടിക്കറ്റ് നിരക്ക് പുറത്തു വിട്ടിട്ടില്ല. ഏകദേശം 10 കോടി ഡോളറിലധികം ചെലവു വരുമെന്നാണ് വിലയിരുത്തൽ.
ലോകത്തിലെ അതിസമ്പന്നരിൽ പലരും ബഹിരാകാശ യാത്രയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സ്‌പേസ് അഡ്വഞ്ചേഴ്‌സ് പ്രസിഡന്റ് ടോം ഷെല്ലി പറഞ്ഞു. റഷ്യയുടെ സഹായത്തോടെ 2001-2009 കാലഘട്ടത്തിൽ അന്താരാഷ്ട്ര സ്‌പേസ് സ്‌റ്റേഷനിലേക്ക് എട്ട് ബഹിരാകാശ വിനോദ യാത്രകൾ സ്‌പേസ് അഡ്വഞ്ചേഴ്‌സ് സംഘടിപ്പിച്ചിരുന്നു. 


 

Latest News