ന്യൂദല്‍ഹി- രാജ്യത്ത് കലാപം വ്യാപകമാകുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെടണമെന്ന് രാഷ്ട്രപതിയോട് കോണ്‍ഗ്രസ്. രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോണിയാഗാന്ധി അടക്കമുള്ള നേതാക്കള്‍ മൊമ്മോറാണ്ടം നല്കി ആവശ്യപ്പെട്ടത്. രാജധര്‍മം സംരക്ഷിക്കപ്പെടാനായി രാഷ്ട്രപതി തന്റെ അധികാരം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടതായി മന്‍മോഹന്‍സിങ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും ആദേഹം പറഞ്ഞു.
മന്‍മോഹന്‍സിങ്,രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍,പി ചിദംബരം ,പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.
സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനും ആംആദ്മി പാര്‍ട്ടി നേതൃത്വത്തിനും ഒരുപോലെയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സോണിയാഗാന്ധി പ്രതികരിച്ചു.






