ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ എല്‍കെജി,യുകെജി പ്രവേശനം;നറുക്കെടുപ്പ് ശനിയാഴ്ച

ജിദ്ദ- ഇന്‍റർനാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ എല്‍കെജി, യുകെജി പ്രവേശനത്തിനായുള്ള നറുക്കെടുപ്പ് 29ന് ശനിയാഴ്ച ബോയ്സ് സ്കൂളില്‍ നടക്കും.

എല്‍കെജി ക്ലാസുകളിലേക്ക് ഉച്ചക്ക് ഒരു മണിമുതല്‍ മൂന്നര വരേയും യുകെജി ക്ലാസുകളിലേക്ക് മൂന്നര മുതല്‍ നാല് മണിവരെയുമാണ് നറുക്കെടുപ്പ്. പ്രവേശനം ഉറപ്പുള്ള ലിസ്റ്റിലും വെയ്റ്റിംഗ് ലിസ്റ്റിലു നറുക്കെടുപ്പ് നടത്തും.

നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പടുന്ന റഫറന്‍സ് നമ്പറുകളിലുള്ള കുട്ടികള്‍ക്ക് വേണ്ടി അപ്പോള്‍ തന്നെ പ്രോസ്പെക്ടസ് വാങ്ങണം. അഭിമുഖം മാർച്ച് 12, 15, 16,17 തീയതികളിലായിരിക്കും.

സ്ഥലപരിമിതിയുള്ളതിനാല്‍ നറുക്കെടുപ്പ് ദിവസം രക്ഷിതാക്കളില്‍ ഒരാള്‍ക്ക് മാത്രമേ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കൂ. വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവർക്ക് പിന്നീട് സീറ്റ് ലഭ്യതയനുസരിച്ചായിരിക്കും പ്രവേശനം.

Latest News