Sorry, you need to enable JavaScript to visit this website.

കൂടത്തായി പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു; ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ചു

കോഴിക്കോട്- കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്.

രക്തം വാര്‍ന്ന നിലയില്‍ കണ്ട ജോളിയെ ഉടൻ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിലും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. അന്ന് ഈ മാനസികാവസ്ഥ കണക്കിലെടുത്ത് മെഡിക്കല്‍ കോളേജിലെ കൗണ്‍സിലര്‍മാരുടെ സേവനവും തേടിയിരുന്നു.

ഞരമ്പ് മുറിക്കാൻ ജോളിക്ക് ബ്ലയിഡ് പോലുള്ള ആയുധം ലഭിച്ചത് എങ്ങനിനെയാണെന്ന് വ്യക്തമായിട്ടില്ല. 17 വർഷങ്ങൾക്കിടെ ബന്ധുക്കളായ ആറ് പേരുടെ കൊലപാതകമാണ് കൂടത്തായി കൊലപാതകപരമ്പര എന്ന പേരിൽ അറിയപ്പെടുന്നത്. കേസിൽ 2002 ഓഗസ്റ്റ് 22നായിരുന്നു ആദ്യത്തെ കൊല.

ജോളിയുടെ ആദ്യഭര്‍ത്താവിന്‍റെ അമ്മ അന്നമ്മയാണ് ആദ്യം കൊല്ലപ്പെട്ടത്. 2002 ഓഗസ്റ്റ് 22നായിരുന്നു ഇത്. ആട്ടിൻ സൂപ്പിൽ വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം. പിന്നീട് ആറ് വർഷത്തിനുശേഷം സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകവും നടന്നു. അന്നമ്മയുടെ ഭർത്താവ്, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, മാത്യു മഞ്ചാടി, രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മകൾ, ഷാജുവിന്‍റെ ആദ്യ ഭാര്യ എന്നിവരാണ് കൂടത്തായിയിൽ കൊല്ലപ്പെട്ടത്.

Latest News