കൊറോണ: കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിച്ചു; പാക്കിസ്ഥാനിലും കൊറോണ ബാധ സ്ഥിരീകരിച്ചു

ന്യൂദല്‍ഹി- ചൈനയില്‍ പുതിയ കൊറോണ വൈറസായ കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട വുഹാനില്‍നിന്ന് 76 ഇന്ത്യക്കാരേയും 36 വിദേശ രാജ്യക്കാരേയും ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങളി‍ല്‍ ഒഴിപ്പിച്ചു. കൊറോണ തടയാന്‍ ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലില്‍നിന്ന് 119 ഇന്ത്യക്കാരെ എയർഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചു. 

അതിനിടെ, പാക്കിസ്ഥാനില്‍ ആദ്യമായി രണ്ട് കൊറോണ ബാധ സ്ഥിരീകരിച്ചു. ഭീതിപ്പെടാനില്ലെന്നും ഇവരുടെ ആരോഗ്യനില ഭദ്രമാണെന്നും പാക് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News