വാഹനാപകടത്തില്‍ ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക മരിച്ചു

ജിദ്ദ- ജിദ്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയും ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സ്വദേശിയുമായ ഫൗസിയ ഇഖ്തിദാർ (49) വാഹനാപകടത്തില്‍ മരിച്ചു. മൃതദേഹം സുലൈമാനിയയിലെ ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റൽ മോർച്ചറിയിലാണ്.
ഭര്‍ത്താവും അധ്യാപകനുമായ ഖമറുല്‍ ഹസന്‍  പരിക്കുകളോടെ ജിദ്ദ ജിദാനി ആശുപത്രിയിലാണ്. ബോയ്‌സ് സ്‌കൂളില്‍ 6-8 ബ്ലോക്കില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ഫൗസിയ. ഖമറുല്‍ ഹസന്‍  ബോയ്‌സ് സൂകളില്‍ പി.ടി അധ്യാപകനാണ്.
അധ്യാപക ദമ്പതികള്‍ താമസിക്കുന്ന രിഹാബില്‍നിന്ന് ചൊവ്വാഴ്ച രാത്രി ലുലു മാളിലേക്ക് കാറില്‍ പോകുമ്പോഴാണ് അപകടമെന്ന് കരുതുന്നു. ബന്ധു ആശുപത്രിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിദ്യാര്‍ഥികളായ മക്കള്‍ രണ്ടു പേരും ദല്‍ഹിയിലാണ്.

 

 

Latest News