ത്വലാൽ രാജകുമാരൻ അന്തരിച്ചു

റിയാദ് - ത്വലാൽ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. 68 വയസായിരുന്നു. 
റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്ജിദിൽ ഇന്ന് വൈകീട്ട് അസർ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മയ്യിത്ത് ഖബറടക്കുമെന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. 
സൗദി ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ്, ഗൾഫ് ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ്, സൗദി വോളിബോൾ ഫെഡറേഷൻ പ്രസിഡന്റ്, സൗദി ഒളിംപിക്‌സ് കമ്മിറ്റി അംഗം, ഏഷ്യൻ ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ്, അൽനസ്ർ ക്ലബ്ബ് ഓണററി മെംബേഴ്‌സ് ബോഡി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
 

Tags

Latest News